അത് ലറ്റിക്സിൽ 49 ഇനങ്ങൾ പൂർത്തിയായപ്പോൾ 15 സ്വർണ്ണവും, 12 വെള്ളിയും, 13 വെങ്കലവുമടക്കം 124 പോയിൻ്റുമായാണ് മലപ്പുറം കുതിക്കുന്നത്.
82 പോയിൻ്റുമായി പാലക്കാട് പിന്നിലുണ്ട്. 11 സ്വർണ്ണം, 6 വെളളി, 9 വെങ്കലം എന്നിവ നേടിയാണ് പാലക്കാട് രണ്ടാം സ്ഥാനത്ത് നില്ക്കുന്നത്. 41 പോയിൻ്റുമായി ആതിഥേയരായ എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്.
38 പോയിന്‍റുള്ള തിരുവനന്തപുരമാണ് നാലാമത്. 33 പോയിന്‍റുള്ള കോഴിക്കോട് അഞ്ചാം സ്ഥാനത്തുണ്ട്. സ്കൂളുകളില്‍ 44 പോയിന്‍റുമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻ്ററി സ്കൂള്‍ മുന്നിലെത്തി.
33 പോയിൻ്റുള്ള കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻ്ററി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. 23 പോയിന്‍റുള്ള തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ററി സ്കൂളാണ് മൂന്നാമത്.
ഓവറോൾ പോയിൻ്റ് നിലയിൽ 1895 പോയിൻ്റുമായി തിരുവനന്തപുരം ജില്ല ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്ത് 763 പോയിൻ്റുമായി തൃശ്ശൂരാണ്. കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്, 683 പോയിൻ്റ്. അത് ലറ്റിക്സ് ഇനങ്ങളിൽ 47 ഉം, ഗെയിംസ് ഇനങ്ങളിൽ 17 ഉം മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.



