കൊളംബിയ യൂണിവേഴ്സിറ്റി ബിരുദ വിദ്യാര്‍ത്ഥിയും പാലസ്തീന്‍ അനുകൂല പ്രവര്‍ത്തകനുമായ മഹ്മൂദ് ഖലീലി നെ ജാമ്യത്തില്‍ വിടാനോ ലൂസിയാനയിലെ ഇമിഗ്രേഷന്‍ തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് ന്യൂജേഴ്സിയിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുതുക്കിയ ഹര്‍ജി അഭിഭാഷകര്‍ തിങ്കളാഴ്ച സമര്‍പ്പിച്ചതായി കോടതി രേഖകള്‍ പറയുന്നു. 

ഖലീലിന്റെ സ്ഥിരതാമസ അപേക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ ഖലീല്‍ പരാജയപ്പെട്ടത് അദ്ദേഹത്തിന്റെ മോചനം തടയാന്‍ പര്യാപ്തമാണെന്ന് നീതിന്യായ വകുപ്പിന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, ഖലീലിനെ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നത് തുടരാനുള്ള ഫെഡറല്‍ ജഡ്ജിയുടെ തീരുമാനത്തിന് മറുപടിയായാണ് ഖലീലിന്റെ അഭിഭാഷകര്‍ പുതിയ ഹര്‍ജികള്‍ സമര്‍പ്പിച്ചു.

”മഹ്മൂദിന്റെ പാലസ്തീന്‍ സംരക്ഷിത പ്രസംഗത്തിന് അദ്ദേഹത്തെ ശിക്ഷിക്കാനുള്ള സര്‍ക്കാരിന്റെ മറ്റൊരു ക്രൂരമായ ശ്രമം മാത്രമാണിത്. ഇതുപോലുള്ള ഒരു കുറ്റത്തിന് ഒരാളെ കസ്റ്റഡിയിലെടുക്കുന്നത് വളരെ അസാധാരണമാണ്. തുറന്നു പറഞ്ഞാല്‍, അതിരുകടന്നതുമാണ്. ഖലീലിന്റെ അഭിഭാഷകരില്‍ ഒരാളായ മാര്‍ക്ക് വാന്‍ ഡെര്‍ ഹൗട്ട് ഒരു പ്രസ്താവനയില്‍ പറഞ്ഞു.”

ഖലീലിന്റെ അഭിഭാഷകര്‍ അവരുടെ അഭ്യര്‍ത്ഥനയില്‍, അദ്ദേഹത്തിന്റെ തുടര്‍ച്ചയായ തടങ്കല്‍ അസാധാരണണെന്ന് വിശേഷിപ്പിക്കുകയും ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. അദ്ദേഹം സമൂഹത്തിന് അപകടകാരിയല്ലെന്ന് ചൂണ്ടിക്കാട്ടി.