ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു നേരെയുണ്ടായ ആക്രമണത്തെ ചോദ്യം ചെയ്തുകൊണ്ട് വിവാദത്തിലായി മഹാരാഷ്ട്ര മന്ത്രി. സംഭവം യഥാർത്ഥമാണോ അതോ നടൻ അഭിനയിക്കുക മാത്രമാണോ എന്ന് ചോദിച്ചുകൊണ്ട് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ.
ഏതാനും ദിവസങ്ങൾക്ക് മുൻപ് കേരളം പാക്കിസ്ഥാൻ ആണെന്ന് പരാമർശം നടത്തി വിവാദത്തിലായി മന്ത്രിയാണ് നിതേഷ് റാണെ.
“സെയ്ഫ് അലി ഖാനെ ഡിസ്ചാർജ് ചെയ്ത ശേഷം ഞാൻ കണ്ടപ്പോൾ, അദ്ദേഹത്തിന് ശരിക്കും കുത്തേറ്റതാണോ അതോ അഭിനയിക്കുക മാത്രമാണോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു.” പൂനെയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ റാണെ പറഞ്ഞു.



