കണ്ണൂരിൽ എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങി.
കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ് ഷാഹിദാണ് കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിന് മുമ്പും സമാന സംഭവം ഉണ്ടായതായി കുട്ടി പറഞ്ഞു. പരാതിയെ തുടർന്ന് തളിപ്പറമ്പ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനെയാണ് കോടതിയിൽ കീഴടങ്ങിയത്.