മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് എട്ട് വയസുകാരിക്ക് നേരെ ആക്രമണം. സംഭവത്തിൽ തെരുവ് കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി തിങ്കളാഴ്ച ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ശനിയാഴ്ച (ഓഗസ്റ്റ് 10) രാത്രി ജില്ലയിലെ ഗോഹാദ് പട്ടണത്തിലാണ് സംഭവം. ഞായറാഴ്ചയാണ് പരാതി ലഭിച്ചതെന്നും പോലീസ് സൂപ്രണ്ട് അസിത് യാദവ് പറഞ്ഞു.
പഞ്ഞി മിഠായി വാഗ്ദാനം ചെയ്താണ് കടക്കാരൻ പെൺകുട്ടിയെ പ്രലോഭിപ്പിച്ചതായി പരാതിയിൽ പറയുന്നു. തുടർന്ന് അയാൾ കുട്ടിയെ തൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് യുവാവ് പെൺകുട്ടിക്ക് 20 രൂപ നൽകി.



