മധ്യപ്രദേശിലെ ഗ്വാളിയോറിൽ അഞ്ച് വയസ്സുകാരി ഇരയായത് ക്രൂര പീഡനത്തിന്. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ ഒന്നിലധികം മുറിവുകൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലയിലും ഗുരുതര പരിക്കുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച് അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 17 വയസ്സുകാരാനാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
പെൺകുട്ടിയുടെ അയൽവാസിയാണ് അറസ്റ്റിലായത്. ശരീരം മുഴുവൻ മുറിവുകളോടെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരു വലിയ ശസ്ത്രക്രിയ തന്നെ വേണ്ടി വന്നുവെന്നും ജനനേന്ദ്രിയത്തിൽ 28 തുന്നലുകളുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
ബലാത്സംഗത്തിന് ശേഷം പ്രതി പെൺകുട്ടിയുടെ തല നിലത്തടിച്ച് കൊല്ലാൻ ശ്രമിച്ചതായും ഇത് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് പറഞ്ഞു. പെൺകുട്ടി ഇപ്പോൾ ഗ്വാളിയോറിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.



