തിരുവനന്തപുരത്ത് നിന്ന് ഡോ. ജോർജ് എം. കാക്കനാട്

ലോക കേരള സഭ പ്രവാസി മലയാളികളുടെ ആഗോള പൊതുവേദിയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികൾക്ക് നാടിനെക്കുറിച്ച് അഭിപ്രായം പറയാനും വികസനത്തിൽ പങ്കാളികളാകാനുമുള്ള ഈ വേദി ഇന്ന് ലോകത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി മലയാളി സമൂഹത്തെ കേരളത്തിൻ്റെ വികസന പ്രക്രിയയിൽ പങ്കാളികളാക്കാൻ ലക്ഷ്യമിട്ടുള്ള ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം പിണറായി സർക്കാരിന്റെ കാലാവധിയിലെ അവസാന ലോക കേരള സഭയാണിത്. 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 500- ലധികം പ്രതിനിധികളാണ് ഇത്തവണ സഭയിൽ പങ്കെടുക്കുന്നത്. ജനുവരി 30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് പ്രതിനിധി സമ്മേളനങ്ങൾ നടക്ക ► പ്രവാസി വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെൽപ ഡെസ്ക‌്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും സമ്മേളനത്തിൻന്റെ ഭാഗമായി മുഖ്യമന്ത്രി നിർവ്വഹിക്കും. എട്ട് പ്രധാന വിഷയങ്ങളിലൂന്നിയുള്ള ചർച്ചകളും പ്രാദേശിക സമ്മേളനങ്ങളും മൂന്ന് ദിവസങ്ങളിലായി നടക്കും.