തൃ​ശൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ. വി​ജ​യി​ക്ക​ണം എ​ന്ന ല​ക്ഷ്യം താ​ഴെ​ത്ത​ട്ടി​ലു​ണ്ട്. പ​ഴ​യ തെ​റ്റു​ക​ൾ തി​രു​ത്തി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. ഒ​രു എം​എ​ൽ​എ​യോ മു​ൻ എം​എ​ൽ​എ​യോ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യോ എ​ന്ന​ത​ല്ല കാ​ര്യം. വ്യ​ക്തി​ക​ൾ​ക്ക​ല്ല പ്രാ​ധാ​ന്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ കോ​ൺ​ഗ്ര​സ് ത​ന്നെ ഒ​ന്നാ​മ​ത് എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ സ്മൃ​തി​കു​ടീ​രം സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​യ ശ​ബ​രീ​നാ​ഥ​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രാ​യ പൊ​തു​വി​കാ​രം കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ അ​ട​ക്ക​മു​ണ്ട്. ബി​ജെ​പി ഭ​രി​ക്കു​ന്ന പ​ന്ത​ള​വും പാ​ല​ക്കാ​ടു​മാ​ണ് ഏ​റ്റ​വും മോ​ശം ഭ​ര​ണം ന​ട​ക്കു​ന്ന മു​ൻ​സി​പ്പാ​ലി​റ്റി​ക​ളെ​ന്നും കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ പ​റ​ഞ്ഞു.