പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയുടെ ഊർജ്ജ മേഖലയെ നേരിട്ട് ബാധിച്ചുതുടങ്ങി. ഖത്തർ എൽ.എൻ.ജി ഉൽപ്പാദനം നിർത്തിവെച്ചതോടെ ഇന്ത്യയിലേക്കുള്ള പ്രകൃതിവാതക വിതരണം കുറച്ചു. പെട്രോനെറ്റ്, എൽ.എൻ.ജി, ഗെയിൽ ഉൾപ്പെടെയുള്ള കമ്പനികൾക്ക് വിതരണം കുറയുമെന്ന് മുന്നറിയിപ്പ് നൽകി. ഇന്ത്യ എൽ.എൻ.ജി ഇറക്കുമതിക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഖത്തറിനെയും അബുദാബിയെയുമാണ്. യൂറോപ്പിൽ ഗ്യാസ് വില 30 ശതമാനത്തിലധികം വർദ്ധിച്ചു.
ഗൾഫ് പ്രതിസന്ധി ഇന്ത്യയെ ബാധിച്ചു; പ്രകൃതിവാതക വിതരണം വെട്ടിച്ചുരുക്കി



