കോഴിക്കോട് കായണ്ണയില്‍ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളായ ആറു പേര്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. കായണ്ണ 12ാം വാര്‍ഡിലെ നമ്ബ്രത്തുമ്മലില്‍ വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്.

തൊഴിലുറപ്പിന്‍റെ ഭാഗമായി തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് മിന്നലേറ്റത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ബോധരഹിതരായി വീണവരെ നാട്ടുകാരാണ് ഉടന്‍ വിവിധ ആശുപത്രികളിലെത്തിച്ചത്.