ഡാളസ്: കാല്‍വറി പെന്തെക്കോസ്തു ചര്‍ച്ചില്‍ Legacy Ministry യുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി. സീനിയര്‍ പാസ്റ്റര്‍ തോമസ് യോഹന്നാന്റെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാറില്‍ Dr. Tobin Mathew (Medical), Shiju Abraham (Finance) എന്നിവര്‍ സംസാരിച്ചു. അന്‍പതു വര്‍ഷവും അതില്‍ കൂടുതലോ (സുവര്‍ണ്ണ ജൂബിലി) കുടുംബജീവിതം അനുഗ്രഹകരമായി പൂര്‍ത്തിയാക്കിയ ചാണ്ടി വര്‍ഗീസ് & സില്‍വി വര്‍ഗീസ്, ജോര്‍ജ് സ്‌കറിയ & ശോശാമ്മ സ്‌കറിയ, പോള്‍ ചാക്കോ & ശാന്തമ്മ ചാക്കോ, ജോര്‍ജ് കുരുവിള & സാറാമ്മ ജോര്‍ജ്, ഈപ്പന്‍ കോശി & അന്നമ്മ കോശി എന്നിവരെ ഫലകം നല്‍കി അനുമോദിച്ചു.
കൂടാതെ മികച്ച മാതൃകാ കൃഷിത്തോട്ടം വിജയികളായ പി.എം. മാത്യു & ജെസി ഒന്നാം സ്ഥാനം, സോണി മാത്യു & സിസില്‍, പാസ്റ്റര്‍ രാജന്‍ ജോര്‍ജ് & ലോയിസ് (രണ്ടാം സ്ഥാനം), തോമസ് സ്‌കറിയ & സോമിനി, ഫിലിപ്പ് ജോണ്‍ & പ്രിന്‍സി (മൂന്നാം സ്ഥാനം) എന്നിവര്‍ക്ക് ഫലകങ്ങള്‍ സമ്മാനിച്ചു. ഡാളസ് കാപ്പാസ് ഗുഡ്‌വില്‍ മിനിസ്ട്രിയാണ് ഫലകങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്.
പാസ്റ്റര്‍ തോമസ് യോഹന്നാന്‍ അവാര്‍ഡ് വിതരണം നിര്‍വ്വഹിച്ചു. സാജന്‍ കരിമ്പിനേത്തിന്റെ നേതൃത്വത്തില്‍ സി.പി.സി. വര്‍ഷിപ്പ് ടീം സംഗീത ശുശ്രൂഷ നടത്തി.



