തൃ​ശൂ​ര്‍: കൊ​ച്ചി​ന്‍ സേ​ലം പാ​ച​ക​വാ​ത​ക പൈ​പ്പ് ലൈ​നി​ലെ ചോ​ര്‍​ച്ച പ​രി​ഹ​രി​ച്ചു. ഗ്യാ​സ് വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു. പൈ​പ്പി​ല്‍ ഒ​ടി​ഞ്ഞി​രു​ന്ന ഡ്രി​ല്ലി​ന്‍റെ ഭാ​ഗം നീ​ക്കി​യ​ശേ​ഷം ക്ലാ​മ്പ് വെ​ല്‍​ഡ് ചെ​യ്താ​ണ് ചോ​ര്‍​ച്ച​യ​ട​ച്ച​ത്.

ഇ​തി​നാ​യി ഒ​മ്പ​തു മീ​റ്റ​ര്‍ താ​ഴ്ച്ച​യി​ല്‍ മ​ണ്ണെ​ടു​ത്ത ഭാ​ഗം നി​ക​ത്തി പൂ​ര്‍​വ​സ്ഥി​തി​യി​ല്‍ ആ​ക്കു​ന്ന ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു. ചോ​ര്‍​ച്ച ക​ണ്ടെ​ത്തി​യ പൈ​പ്പി​ല്‍​നി​ന്ന് വെ​ള്ളം പു​റ​ത്തേ​ക്ക് ത​ള്ളു​ന്ന​തും മ​ണ്ണു നീ​ക്കി​യ​പ്പോ​ഴു​ണ്ടാ​യ ഉ​റ​വ് വെ​ള്ള​വു​മാ​ണ് ചോ​ര്‍​ച്ച​യ​ട​യ്ക്കാ​ന്‍ പ്ര​ധാ​ന ത​ട​സ​മാ​യി​രു​ന്ന​ത്.

മ​ണ​ലി​പ്പു​ഴ​യോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ആ​റു​മീ​റ്റ​ര്‍ താ​ഴ്ത്തി​യ​പ്പോ​ഴേ​ക്കും വ​ലി​യ അ​ള​വി​ല്‍ വെ​ള്ളം കു​ഴി​യി​ല്‍ നി​റ​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്തു ക​ള​യാ​നാ​യി​രു​ന്നു ഏ​റ്റ​വും ബു​ദ്ധി​മു​ട്ടി​യ​ത്.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ വീ​ണ്ടും പാ​ച​ക​വാ​ത​ക ചോ​ര്‍​ച്ച​യു​ണ്ടാ​യ​തും ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി. മ​ട​വാ​ക്ക​ര​യി​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 18നാ​യി​രു​ന്നു കൊ​ച്ചി സേ​ലം എ​ല്‍​പി​ജി പൈ​പ്പ് ലൈ​നി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്.