ക​ണ്ണൂ​ർ (ച​ക്ക​ര​ക്ക​ൽ): അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജീവനൊടുക്കിയ വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജ് അ​നു​ഭ​വി​ച്ച​ത് വ​ലി​യ മാ​ന​സി​ക പീ​ഡ​ന​വും അ​വ​ഹേ​ള​ന​വും.
മ​രി​ച്ച നി​തി​ൻ രാ​ജ് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ച വോ​യ്സ് മെ​സേ​ജി​ലാ​ണ് കോ​ള​ജി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് ഉ​ച്ച​യ്ക്കാ​ണ് അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ നി​തി​ൻ രാ​ജ് കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്.

സം​ഭ​വ​ത്തി​ൽ വ​കു​പ്പ് മേ​ധാ​വി​ക്കെ​തി​രേ കു​ടും​ബം രം​ഗ​ത്തെ​ത്തു​ക​യും ച​ക്ക​ര​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. അ​സ്വ​ാഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​തയു​ള്ള​താ​യി കു​ടും​ബം പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ത​ന്നോ​ട് അ​ത്ര​യേ​റെ അ​വ​ഹേ​ള​ന​പ​ര​മാ​യി പെ​രു​മാ​റി​യ അ​ധ്യാ​പ​ക​നെ​തിരേ നി​തി​ൻ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ച ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ സ്റ്റാ​ഫ് റൂ​മി​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ വി​ദ്യാ​ർ​ഥി എ​ടു​ത്തു​പ​റ​യു​ന്നു​ണ്ട്.

ത​ന്നെയും മാ​താ​വി​ന്‍റെ ഓ​പ്പ​റേ​ഷ​നെയും അ​ധ്യാ​പ​ക​ൻ പ​രി​ഹ​സി​ച്ചു​വെ​ന്നും ബോ​ധ​പൂ​ർ​വം മാ​ർ​ക്ക് കു​റ​ച്ച​ത് മാ​താ​പി​താ​ക്ക​ൾക്കുള്ള സ​ർ​പ്രൈ​സ് ഗി​ഫ്റ്റ് ആ​ണെന്ന്

അധ്യാപകൻ ​റാം പ​റ​യു​ക​യു​ണ്ടാ​യെ​ന്നും നി​തി​ൻ രാ​ജി​ന്‍റെ സ​ന്ദേ​ശ​ത്തി​ലു​ണ്ട്. സ്റ്റാ​ഫ് മു​റി​യി​ൽ വ​ച്ച് എ​ല്ലാ​വ​രും കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കു​ക​യും “”​നീ ഗേ​റ്റി​ന് പു​റ​ത്തി​റ​ങ്ങി​യാ​ൽ കാ​ലും കൈ​യും വെ​ട്ടു​മെ​ന്നും നീ ​കൈ ഇ​ല്ലാ​തെ ജീ​വി​ക്കേ​ണ്ടി വ​രും​” എ​ന്നു പ​റ​ഞ്ഞ​താ​യും നി​തി​ൻ രാ​ജി​ന്‍റെ ശ​ബ്ദസ​ന്ദേ​ശ​ത്തി​ലു​ണ്ട്. ഡോ. ​സം​ഗീ​ത ന​മ്പ്യാ​രു​ടെ പേ​രും ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ വ​കു​പ്പ് മേ​ധാ​വി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മ​റ്റു വി​ദ്യാ​ർ​ഥി​ക​ളും രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ക്ലാ​സി​ൽവ​ച്ച് നി​തി​നെ​തി​രേ വ​കു​പ്പ് മേ​ധാ​വി നി​ര​ന്ത​രം അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. പ്ര​തി​ക​രി​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കു​മെ​ന്നും പ്രാ​ക്‌ടിക്ക​ൽ പ​രീ​ക്ഷ​യി​ൽ തോ​ൽ​പ്പി​ച്ചും ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് കു​റ​ച്ച് പ്ര​തി​കാ​രം തീ​ര്‍​ക്കു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

നേ​രത്തേ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ. ​എം. കെ. ​റാം സ​സ്പെ​ൻ​ഷ​ൻ നേ​രി​ട്ടി​രു​ന്നു. ഡോ​ക്ട​റാ​കു​ക എ​ന്ന​താ​യി​രു​ന്നു നി​തി​ന്‍റെ സ്വ​പ്ന​മെ​ന്നു കൂ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​തി​നുവേ​ണ്ടി ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ച്ചി​രു​ന്നെ​ന്നും നി​തി​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ആ​രോ​പ​ണ വി​ധേ​യ​രാ​യ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​കെ. റാം, ​അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​സം​ഗീ​ത എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. കോ​ള​ജി​ന്‍റെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​നാ​യി സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. ജാ​തി​യു​ടെ​യും നി​റ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ച്ച്ഒ​ഡി അ​ധി​ക്ഷേ​പി​ച്ചി​രു​ന്ന​താ​യി നി​തി​ന്‍റെ പി​താ​വ് രാ​ജ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു.