സംസ്ഥാനത്ത് കോവിഡ് കോസുകൾ വീണ്ടും വർദ്ധിക്കുന്നു. നിലവിൽ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. സംസ്ഥാനത്ത് മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചതായും മന്ത്രി സ്ഥിരീകരിച്ചു.
അതേസമയം, കോവിഡ് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനതല യോഗങ്ങൾ ചേർന്ന് സ്ഥിതി അവലോകനം ചെയ്തിരുന്നു. എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണം. രോഗ പ്രതിരോധ പ്രോട്ടോകോൾ ആശുപത്രിയിൽ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി.



