കുവൈറ്റ് മൂന്ന് അമേരിക്കൻ എയർഫോഴ്‌സ് F-15E സ്‌ട്രൈക്ക് ഈഗിൾ വിമാനങ്ങൾ അബദ്ധത്തിൽ വെടിവെച്ചിട്ടതായി അമേരിക്കൻ സൈന്യം. ഇറാൻ നടത്തിയ ആക്രമണങ്ങൾക്കിടെ നടന്ന സൈനിക ദൗത്യത്തിലാണ് സംഭവം. 

യുഎസ് സെൻട്രൽ കമാൻഡ് നൽകുന്ന വിവരമനുസരിച്ച്, ഇറാനിയൻ യുദ്ധവിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇറാന്റെ പഴയ യുദ്ധവിമാനങ്ങൾ ഈ സംഘർഷത്തിൽ സജീവമായി പങ്കെടുക്കുന്നത് ഇതാദ്യമായാണ്.

യുഎസ് എയർഫോഴ്‌സ് യുദ്ധവിമാനങ്ങൾ കുവൈറ്റ് എയർ ഡിഫൻസ് അബദ്ധത്തിൽ വെടിവെച്ചിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് പ്രസ്താവിച്ചു. വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതമായി പുറത്തുകടന്നു. ഇവരെ ഒഴിപ്പിച്ചതായും നിലവിൽ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.