ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. നിരവധി വാഹനങ്ങൾ നശിച്ചു. വിമാനങ്ങൾക്ക് നാശമുണ്ടായതായി റിപ്പോർട്ടില്ല.ജീവനക്കാർക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. എത്ര പേർക്ക് പരിക്കേറ്റു എന്നടക്കം വിശദമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാൽ ആക്രമണം നടന്നതായി കുവൈത്ത് അറിയിക്കുന്നുണ്ട്. ഡ്രോൺ ആക്രമണം നടന്നതായാണ് കുവൈത്ത് അറിയിച്ചത്. ജീവനക്കാർക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇറാന്റെ ഭാഗത്ത് നിന്ന് റിയാദിലും കിഴക്കൻ മേഖലയിലും നടന്ന ആക്രമണത്തിന് ന്യായീകരണമില്ലെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തി.