മതം നോക്കിയല്ല ജനം യുഡിഎഫിന് വോട്ട് ചെയ്തത്, വർഗീയത പറയുന്നവരെ ലീഗ് അകറ്റിനിർത്തിയെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഉറച്ച നിലപാടുകൾക്ക് ലഭിച്ച വിജയമാണ് സർക്കാരിൻ്റേത്. മതേതര നിലപാടുകളെ നിലനിൽക്കു എന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണിത്. വർഗീയത നിലനിൽക്കില്ലെന്ന് തെളിയിച്ച തിരഞ്ഞെടുപ്പ്. ന്യൂനപക്ഷ വർഗീയത പറയുന്നവരെ ലീഗ് അകറ്റി നിർത്തിയിട്ടുണ്ട്.
വർഗീയതയും മതവിശ്വാസവും രണ്ടും രണ്ടാണ്. ലീഗ് മന്ത്രിമാർക്കും MLA മാർക്കും തിരുവനന്തപുരത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഫ് പ്രവർത്തകർ നടത്തിയത് അക്ഷീണമായ പ്രവർത്തനമെന്ന് പിഎംഎ സലാം പ്രശംസിച്ചു. നല്ലൊരു കാലാവസ്ഥ കേരളത്തിൽ മുഴുവനായി വന്നിട്ടുണ്ട്. കഴിഞ്ഞ തവണ 1 എംഎൽഎ മാത്രം ഉണ്ടായിരുന്നുള്ളു. അത് വർദ്ധിപ്പിച്ചു.
തിരഞ്ഞെടുപ്പിൽ യുഡിഫ് ജനങ്ങളുടെ കൂടെ നിന്നു.സ്വപ്നത്തിൽ പോലും വിചാരിക്കാത്ത 102 സീറ്റ് നേടി. പണ്ട് വി ഡി സതീശൻ 100ലധികം സീറ്റ് നേടുമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും പരസ്പരo നോക്കി ചിരിച്ചു. പക്ഷെ ആ കണക്ക് ശരിയായി. ജനങ്ങൾ നമ്മളിൽ ഉത്തരവാദിത്വം ഏൽപ്പിച്ചു. വെറുതെ ഒരു ഗവൺമെന്റിനെ വിമർശിക്കുക അല്ല. എൽഡിഎഫ് ഗവൺമെന്റിനെ വിമർശിച്ച് പോവുക മാത്രമല്ല ചെയ്തത്, ഞങ്ങളുടെ കയ്യിലുള്ള ബദൽ സംവിധാനം കൂടിയാണ്.
ഖജനാവ് കാലി ആണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ എങ്ങനെ ഖജനാവ് തിരിച്ചു കൊണ്ടുവരും എന്നത് പഠിച്ചിട്ടുണ്ട്. വിഴിഞ്ഞം ഹാർബർ കൊണ്ടുവന്നത് യുഡിഫ് ഗവണ്മെന്റ് ആണ്. അതിനെതിരെ അന്ന് സമര പരമ്പര ഉണ്ടായി. അവസാനം ഉദ്ഘാടനം ചെയ്യാൻ കടൽകൊള്ള എന്ന് പറഞ്ഞവർ തന്നെ വന്നു. ഐടിപാർക്ക്, കൊച്ചി മെട്രോ എല്ലാം യുഡിഫ് ഗവണ്മെന്റ് കൊണ്ടുവന്നത്. സ്വന്തം സാമ്രാജത്തിൽ പോലും വികസനം ഉണ്ടാക്കാൻ എൽഡിഎഫ് ന് സാധിച്ചില്ല. കേരള ജനതക്ക് അഴിമതി രഹിത, ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഒരു ഗവണ്മെന്റ് തന്നെ ഉണ്ടാവുമെന്നും പിഎംഎ സലാം വ്യക്തമാക്കി.



