കൊൽക്കത്തയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണം ഏറ്റെടുത്ത സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എട്ട് ഡോക്ടർമാരെയും മറ്റ് മെഡിക്കൽ സ്റ്റാഫിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.

അതേസമയം, രാജ്യവ്യാപകമായി നടന്ന ‘റിക്ലെയിം ദ നൈറ്റ്’ പ്രതിഷേധത്തിനിടെ കൊൽക്കത്ത പൊലീസ് 10 പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് പേരെ ആശുപത്രികൾ നശിപ്പിച്ചതിന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 40 മുതൽ 50 വരെ പേരടങ്ങുന്ന സംഘം പ്രകടനത്തിൻ്റെ മറവിൽ ബുധനാഴ്ച രാത്രി ആശുപത്രി വളപ്പിൽ അതിക്രമിച്ച് കയറി സ്വത്ത് നശിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആരംഭിച്ച പ്രതിഷേധം ഇന്നും തുടരും.