ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ തോ​ക്കു​മാ​യി ക​ളി​ക്കു​ന്ന​തി​നി​ടെ 17, 11 വ​യ​സു​കാ​രാ​യ സ​ഹോ​ദ​ര​ന്മാ​ർ മ​രി​ച്ചു. 17 വ​യ​സു​കാ​ര​ന്‍റെ തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റാ​ണ് 11 വ​യ​സു​കാ​ര​ൻ മ​രി​ച്ച​ത്.

ഇ​തി​ൽ മ​നം​നൊ​ന്ത 17 വ​യ​സു​കാ​ര​ൻ പി​ന്നാ​ലെ ജീ​വ​ൻ ഒ​ടു​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഹൂ​സ്റ്റ​ണി​ലെ ഹാ​ർ​ഡി സെ​ന്‍റ് സ​മീ​പ​മു​ള്ള ആ​ർ​ട്ടോ സെ​ന്‍റ് എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം.

സം​ഭ​വ​സ​മ​യ​ത്ത് കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ സ്വീ​ക​ര​ണ​മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ കൈ​വ​ശം തോ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.