സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിനും  ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ  തീരത്തിനും മുകളിലായി ന്യൂനമർദ്ദം  രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്കാണ് സാധ്യത.

നിലവിൽ തെക്കു കിഴക്കൻ  അറബിക്കടലിൽ  ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. കേരളത്തിൽ അടുത്ത 7  ദിവസം വ്യാപകമായി  നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 09  വരെ  ശക്തമായ മഴയ്ക്കും സാധ്യത. 

കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള  പുതുക്കിയ മഴ സാധ്യത പ്രവചനം അനുസരിച്ച് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.