സംസ്ഥാനത്തെ എല്ലാ വാർഡുകളിലും പ്രവർത്തകർ വികസിത കേരളം പ്രതിജ്ഞ ചൊല്ലും. മുതിർന്ന സംസ്ഥാന നേതാക്കൾ നേതൃത്വം നൽകും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 1 മുതൽ 10 വരെ വികസിത പഞ്ചായത്ത്- നഗരസഭാ സംഗമങ്ങൾ സംഘടിപ്പിക്കും. കേരളപ്പിറവി ദിനത്തിൽ എല്ലാ ജില്ലകളിലും മുതിർന്ന നേതാക്കൾ സംഗമങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. പൊതുജനങ്ങളിൽ നിന്നും അഭിപ്രായം രൂപീകരിച്ച് അതാത് പഞ്ചായത്തുകളുടെ വികസന രൂപരേഖ സംഗമത്തിൽ തയ്യാറാക്കും.

തിരുവനന്തപുരത്ത് പി. കെ കൃഷ്ണദാസ്, ആർ ശ്രീലേഖ ഐ പി എസ്, അഡ്വ.എസ്. സുരേഷ് എന്നിവർ വികസിത പഞ്ചായത്ത്- നഗരസഭാ സംഗമങ്ങൾ ഉദ്ഘാടനം ചെയ്യും. തൃശൂർ സിറ്റിയിൽ ജേക്കബ് തോമസ് ഐപിഎസ് പങ്കെടുക്കും. പത്തനംതിട്ടയിൽ ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും കോട്ടയം വെസ്റ്റിൽ മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കോട്ടയം ഈസ്റ്റിൽ ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരനും കോഴിക്കോട് റൂറലിൽ ജനറൽ സെക്രട്ടറി എം.ടി. രമേശും സംഗമങ്ങൾ ഉദ്ഘാടനം ചെയ്യും.