ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനായിരുന്ന പി.ആർ. ശ്രീജേഷിന് ഐഎഎസ് നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഒളിംപിക്സ് അസോസിയേഷൻ. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി.
നിലവിൽ സംസ്ഥാന സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് പിആർ ശ്രീജേഷ്.
ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡലോടെ പി.ആർ. ശ്രീജേഷ് രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചതിനു പിന്നാലെയാണ് ഒളിംപിക്സ് അസോസിയേഷന്റെ ആവശ്യം. ‘‘മറ്റൊരു മലയാളി കായിക താരത്തിനും ഇല്ലാത്ത നേട്ടങ്ങളുടെ പെരുമ ശ്രീജേഷിനുണ്ട്. ശ്രീജേഷ് ലോകത്തിലെ തന്നെ ഹോക്കി ഇതിഹാസമായാണ് വിരമിക്കുന്നത്. കേരളത്തിന്റെ കായിക രംഗത്തിനൊന്നാകെ പ്രചോദനമായ ശ്രീജേഷിന് ഐഎഎസ് പദവി നൽകി കേരള സർക്കാർ ആദരിക്കണം.’’– ഒളിംപിക്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.



