സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായി ലഭിച്ച മഴ തുടർന്നുള്ള ദിവസങ്ങളിൽ ലഭിക്കാനുള്ള സാധ്യത കുറവാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. താപനില മുന്നറിയിപ്പിൽ വിവധ ജില്ലകൾക്ക് മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്
ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
മഞ്ഞ അലർട്ട് : തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
മെയ് 08 (ഇന്ന്) & 09 (നാളെ) തീയതികളിൽ പാലക്കാട് ജില്ലയിൽ താപനില 37°C വരെയും; തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും (08/05/2025 & 09/05/2025) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.



