സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കനത്തചൂടാണ് രേഖപ്പെടുത്തിയത്. വിവിധ ജില്ലകൾക്ക് താപനില ഉയർന്നതോടെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. എന്നാൽ താപനില ഉയുന്നതിനൊപ്പം നിലവിൽ മഴ മുന്നറിയിപ്പും കേന്ദ്രം പുറപ്പെടുവിക്കുന്നു. 

അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
മഞ്ഞ അലർട്ട് : കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം  കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

ഇന്ന് (30/04/2025) മുതൽ മെയ് 02 വരെ പാലക്കാട് ജില്ലയിൽ താപനില 38°C വരെയും; കോഴിക്കോട്, കണ്ണൂർ  ജില്ലകളിൽ 37°C വരെയും; കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് (30/04/2025) മുതൽ മെയ് 02 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. 

അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം
മൂന്ന്‌ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
01/05/2025 : പാലക്കാട്, മലപ്പുറം, വയനാട്
എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.