സംസ്ഥാനത്ത് മഴ ശമിച്ചതോടെ വീണ്ടും ശക്തമായ താപനില മുന്നറിയിപ്പ്. സംസ്ഥാനത്തെ ഏഴ് ജില്ലകൾക്കാണ് ഇന്ന്ഉയർന്ന താപനിലയും യെല്ലോ അലർട്ടും നിലനിൽക്കുന്നത്.
അടുത്ത മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



