അടുത്ത നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച വരെ ഒരു ജില്ലയിലും മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല. ശബരിമലയിൽ മേഘാവൃതമായ അന്തരീക്ഷം ഉള്ളതിനാൽ നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ ഇവിടെ പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.