സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയായിരുന്നു വിവിധ ജില്ലകളിൽ ലഭിച്ചിരുന്നത്. മഴ ശമിച്ചതോടെ വിവിധ ജില്ലകളിൽ നൽകിയിരുന്ന അലർട്ടുകൾ കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. അടുത്ത നാല് ദിവസത്തേക്ക് മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.
അടുത്ത 3 മണിക്കൂറിൽ (പുലർച്ചെ 4 മണിയ്ക്ക് പ്രഖ്യാപിച്ചത്) പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.