തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം : ഇ​​​​​ത്ര​​​​​യും ക​​​​​ന​​​​​ത്ത തി​​​​​രി​​​​​ച്ച​​​​​ടി സി​​​​​പി​​​​​എം ഒ​​​​​രി​​​​​ക്ക​​​​​ലും പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ല. പാ​​​​​ർ​​​​​ട്ടി കോ​​​​​ട്ട​​​​​ക​​​​​ളി​​​​​ൽ നേ​​​​​രി​​​​​ട്ട ഞെ​​​​​ട്ടി​​​​​ക്കു​​​​​ന്ന പ​​​​​രാ​​​​​ജ​​​​​യം സി​​​​​പി​​​​​എ​​​​​മ്മി​​​​​നെ അ​​​​​ക്ഷ​​​​​രാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ അ​​​​​ന്പ​​​​​ര​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

ഒ​​​​​രി​​​​​ക്ക​​​​​ലും ഇ​​​​​ള​​​​​കി​​​​​ല്ലെ​​​​​ന്നു ക​​​​​രു​​​​​തി​​​​​യ ക​​​​​ണ്ണൂ​​​​​ർ ജി​​​​​ല്ല​​​​​യി​​​​​ല​​​​​ട​​​​​ക്കം പാ​​​​​ർ​​​​​ട്ടി​​​​​ക്കു കാ​​​​​ലി​​​​​ട​​​​​റി. തോ​​​​​ൽ​​​​​വി ഗൗ​​​​​ര​​​​​വ​​​​​മാ​​​​​യി പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്ന​​​​​ല്ലാ​​​​​തെ പാ​​​​​ർ​​​​​ട്ടി നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​നു മ​​​​​റ്റൊ​​​​​ന്നും പ​​​​​റ​​​​​യാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​ണ്. അ​​​​​ത്ര വ​​​​​ലി​​​​​യ രാ​​​​​ഷ്ട്രീ​​​​​യ പ​​​​​രാ​​​​​ജ​​​​​യ​​​​​വും കൂ​​​​​ടി​​​​​യാ​​​​​ണു സി​​​​​പി​​​​​എ​​​​​മ്മി​​​​​നും ഒ​​​​​പ്പം ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​നും ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ലം സി​​​​​പി​​​​​എ​​​​​മ്മി​​​​​ന്‍റെ ഉ​​​​​ൾ​​​​​പ്പാ​​​​​ർ​​​​​ട്ടി രാ​​​​​ഷ്ട്രീ​​​​​യ​​​​​ത്തി​​​​​ൽ വ​​​​​ലി​​​​​യ ച​​​​​ല​​​​​ന​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​ക്കും. ക​​​​​ണ്ണൂ​​​​​രി​​​​​ലെ പ​​​​​യ്യ​​​​​ന്നൂ​​​​​രി​​​​​ൽ വി.​​​​​കു​​​​​ഞ്ഞി​​​​​ക്കൃ​​​​​ഷ്ണ​​​​​ൻ, ത​​​​​ളി​​​​​പ്പ​​​​​റ​​​​​ന്പി​​​​​ൽ ടി.​​​​​കെ.​​​​​ഗോ​​​​​വി​​​​​ന്ദ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ ജ​​​​​യം സി​​​​​പി​​​​​എ​​​​​മ്മി​​​​​നെ വ​​​​​ല്ലാ​​​​​തെ ഞെ​​​​​ട്ടി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ര​​​​​ക്ത​​​​​സാ​​​​​ക്ഷി ഫ​​​​​ണ്ടു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട തി​​​​​രി​​​​​മ​​​​​റി​​​​​യെ സം​​​​​ബ​​​​​ന്ധി​​​​​ച്ചു ചോ​​​​​ദ്യം ചെ​​​​​യ്ത​​​​​തി​​​​​നാ​​​​​ണു സി​​​​​പി​​​​​എം ക​​​​​ണ്ണൂ​​​​​ർ ജി​​​​​ല്ലാ ക​​​​​മ്മി​​​​​റ്റി അം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്ന കു​​​​​ഞ്ഞി​​​​​കൃ​​​​​ഷ്ണ​​​​​നെ പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ നി​​​​​ന്നും പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​ത്.

പാ​​​​​ർ​​​​​ട്ടി വോ​​​​​ട്ടു​​​​​ക​​​​​ളി​​​​​ൽ വ​​​​​ലി​​​​​യ ചോ​​​​​ർ​​​​​ച്ച ഉ​​​​​ണ്ടാ​​​​​യ​​​​​താ​​​​​ണു കു​​​​​ഞ്ഞി​​​​​ക്കൃ​​​​​ഷ്ണ​​​​​ന്‍റെ ജ​​​​​യ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​തെ​​​​​ന്നു വോ​​​​​ട്ടിം​​​​​ഗ് നി​​​​​ല പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചാ​​​​​ൽ മ​​​​​ന​​​​​സി​​​​​ലാ​​​​​കും. സി​​​​​പി​​​​​എം കോ​​​​​ട്ട​​​​​യി​​​​​ൽ പാ​​​​​ർ​​​​​ട്ടി​​​​​യെ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ച്ചു കു​​​​​ഞ്ഞി​​​​​കൃ​​​​​ഷ്ണ​​​​​ൻ ജ​​​​​യി​​​​​ച്ച​​​​​തു ചെ​​​​​റി​​​​​യ ക്ഷീ​​​​​ണ​​​​​മ​​​​​ല്ല പാ​​​​​ർ​​​​​ട്ടി​​​​​ക്കു​​​​​ണ്ടാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​ദ്ദേ​​​​​ഹം ഉ​​​​​ന്ന​​​​​യി​​​​​ച്ച വി​​​​​ഷ​​​​​യം പാ​​​​​ർ​​​​​ട്ടി കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്ത​​​​​തി​​​​​ൽ വ​​​​​ലി​​​​​യ വീ​​​​​ഴ്ച​​​​​യു​​​​​ണ്ടാ​​​​​യെ​​​​​ന്നു സി​​​​​പി​​​​​എം ക​​​​​ണ്ണൂ​​​​​ർ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​നു ഇ​​​​​നി ര​​​​​ഹ​​​​​സ്യ​​​​​മാ​​​​​യെ​​​​​ങ്കി​​​​​ലും സ​​​​​മ്മ​​​​​തി​​​​​ക്കേ​​​​​ണ്ടി വ​​​​​രും.

പാ​​​​​ർ​​​​​ട്ടി സം​​​​​സ്ഥാ​​​​​ന സെ​​​​​ക്ര​​​​​ട്ട​​​​​റി എം.​​​​​വി.​​​​​ഗോ​​​​​വി​​​​​ന്ദ​​​​​ന്‍റെ ഭാ​​​​​ര്യ പി.​​​​​കെ.​​​​​ശ്യാ​​​​​മ​​​​​ള​​​​​യെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​ക്കി​​​​​യ​​​​​തി​​​​​നാ​​​​​ണു ജി​​​​​ല്ലാ സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്ന ടി.​​​​​കെ.​​​​​ഗോ​​​​​വി​​​​​ന്ദ​​​​​ൻ പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​മാ​​​​​യി പി​​​​​ണ​​​​​ങ്ങി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യ​​​​​ത്. അ​​​​​ദ്ദേ​​​​​ഹം വി​​​​​ജ​​​​​യി​​​​​ച്ചു. പാ​​​​​ർ​​​​​ട്ടി നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ന്‍റെ ഈ ​​​​​തീ​​​​​രു​​​​​മാ​​​​​നം തെ​​​​​റ്റാ​​​​​യി​​​​​രു​​​​​ന്നൂ​​​​​വെ​​​​​ന്ന സ​​​​​ന്ദേ​​​​​ശ​​​​​മാ​​​​​ണു ത​​​​​ളി​​​​​പ്പ​​​​​റ​​​​​ന്പി​​​​​ലെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ലം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്. വ​​​​​രും ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​ക്ക​​​​​പ്പെ​​​​​ട്ട ഈ ​​​​​ര​​​​​ണ്ടു നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ​​​​​യും വി​​​​​ജ​​​​​യം സി​​​​​പി​​​​​എം ക​​​​​ണ്ണൂ​​​​​ർ രാ​​​​​ഷ്ട്രീ​​​​​യ​​​​​ത്തി​​​​​ൽ മാ​​​​​ത്ര​​​​​മ​​​​​ല്ല സം​​​​​സ്ഥാ​​​​​ന രാ​​​​​ഷ്ട്രീ​​​​​യ​​​​​ത്തി​​​​​ലും വ​​​​​ലി​​​​​യ പ്ര​​​​​ത്യാ​​​​​ഘാ​​​​​ത​​​​​ങ്ങ​​​​​ൾ സൃ​​​​​ഷ്ടി​​​​​ക്കും.

അ​​​​​ന്പ​​​​​ല​​​​​പ്പു​​​​​ഴ​​​​​യി​​​​​ലെ ജി.​​​​​സു​​​​​ധാ​​​​​ക​​​​​ര​​​​​ന്‍റെ വി​​​​​ജ​​​​​യ​​​​​വും സി​​​​​പി​​​​​എ​​​​​മ്മി​​​​​നെ അ​​​​​ങ്ക​​​​​ലാ​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. പാ​​​​​ർ​​​​​ട്ടി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രോ​​​​​ടു എ​​​​​ങ്ങ​​​​​നെ പ​​​​​റ​​​​​ഞ്ഞു​​​​​നി​​​​​ൽ​​​​​ക്കു​​​​​മെ​​​​​ന്ന പ്ര​​​​​യാ​​​​​സ​​​​​ത്തി​​​​​ലാ​​​​​ണു സി​​​​​പി​​​​​എം നേ​​​​​തൃ​​​​​ത്വം. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു പ്ര​​​​​ചാ​​​​​ര​​​​​ണം ന​​​​​യി​​​​​ച്ച മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​നും ഈ ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വത്തി​​​​​ൽ നി​​​​​ന്നും ഒ​​​​​ഴി​​​​​ഞ്ഞു​​​​​നി​​​​​ൽ​​​​​ക്കാ​​​​​നാ​​​​​കി​​​​​ല്ല.

പ്ര​​​​​ച​​​​​ര​​​​​ണ​​​​​സ​​​​​മ​​​​​യ​​​​​ത്തും അ​​​​​ല്ലാ​​​​​തെ​​​​​യും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ന​​​​​ട​​​​​ത്തി​​​​​യ വി​​​​​വാ​​​​​ദ പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ങ്ങ​​​​​ൾ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു തോ​​​​​ൽ​​​​​വി​​​​​യു​​​​​ടെ മു​​​​​ഖ്യ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നൂ​​​​​വെ​​​​​ന്നു ഇ​​​​​പ്പോ​​​​​ഴ​​​​​ല്ലെ​​​​​ങ്കി​​​​​ലും പി​​​​​ന്നീ​​​​​ടു സി​​​​​പി​​​​​എ​​​​​മ്മി​​​​​നു സ​​​​​മ്മ​​​​​തി​​​​​ക്കേ​​​​​ണ്ടി വ​​​​​രും. സ്ഥാ​​​​​നാ​​​​​ർ​​​​​ഥി നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​ല​​​​​ട​​​​​ക്കം ഇ​​​​​ക്കു​​​​​റി പാ​​​​​ർ​​​​​ട്ടി​​​​​ക്കു പി​​​​​ഴ​​​​​വു സം​​​​​ഭ​​​​​വി​​​​​ച്ചു​​​​​വെ​​​​​ന്നാ​​​​​ണു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ലം സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്.

ര​​​​​ണ്ടു ടേം ​​​​​വ്യ​​​​​വ​​​​​സ്ഥ മാ​​​​​റ്റി. മോ​​​​​ശം മ​​​​​ന്ത്രി​​​​​മാ​​​​​രെ​​​​​ന്നു പാ​​​​​ർ​​​​​ട്ടി ത​​​​​ന്നെ വി​​​​​ല​​​​​യി​​​​​രു​​​​​ത്തി​​​​​യ​​​​​വ​​​​​രെ വീ​​​​​ണ്ടും സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളാ​​​​​ക്കി. പാ​​​​​ർ​​​​​ട്ടി ജി​​​​​ല്ലാ നേ​​​​​തൃ​​​​​ത്വ​​​​​ങ്ങ​​​​​ളു​​​​​ടെ എ​​​​​തി​​​​​ർ​​​​​പ്പു മ​​​​​റി​​​​​ക​​​​​ട​​​​​ന്നാ​​​​​ണു ചി​​​​​ല മ​​​​​ന്ത്രി​​​​​മാ​​​​​രെ സം​​​​​സ്ഥാ​​​​​ന നേ​​​​​തൃ​​​​​ത്വം ഇ​​​​​ട​​​​​പെ​​​​​ട്ടു വീ​​​​​ണ്ടും സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളാ​​​​​ക്കി​​​​​യ​​​​​ത്. ഇ​​​​​തെ​​​​​ല്ലാം ഇ​​​​​നി സി​​​​​പി​​​​​എം സം​​​​​സ്ഥാ​​​​​ന നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​നെ​​​​​തി​​​​​രെ​​​​​യു​​​​​ള്ള കു​​​​​റ്റ​​​​​പ​​​​​ത്ര​​​​​മാ​​​​​കും.

സി​​​​​പി​​​​​എ​​​​​മ്മി​​​​​നു മാ​​​​​ത്ര​​​​​മ​​​​​ല്ല സി​​​​​പി​​​​​ഐ​​​​​ക്കും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ലം വ​​​​​ലി​​​​​യ ക്ഷീ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​ക്കി. വ​​​​​രും ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ല​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു സി​​​​​പി​​​​​ഐ നേ​​​​​താ​​​​​ക്ക​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യേ​​​​​ക്കാ​​​​​വു​​​​​ന്ന പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ രാ​​​​​ഷ്ട്രീ​​​​​യ​​​​​ത്തെ ക​​​​​ലു​​​​​ഷി​​​​​ത​​​​​മാ​​​​​ക്കാ​​​​​നും ഇ​​​​​ട​​​​​യു​​​​​ണ്ട്. കേ​​​​​ര​​​​​ള കോ​​​​​ണ്‍​ഗ്ര​​​​​സ്-​​​​​എ​​​​​മ്മി​​​​​ന്‍റെ ദ​​​​​യ​​​​​നീ​​​​​യ പ​​​​​രാ​​​​​ജ​​​​​യ​​​​​വും ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കു വ​​​​​ലി​​​​​യ ക്ഷീ​​​​​മ​​​​​ണാ​​​​​ണ് ഉ​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​ത്.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ലം വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​യി നാ​​​​​ളെ സി​​​​​പി​​​​​എം സം​​​​​സ്ഥാ​​​​​ന സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ് യോ​​​​​ഗം ചേ​​​​​രും.