നടി ഹണി റോസ് നൽകിയ പരാതിക്ക് പിന്നാലെ രാഹുല്‍ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയുടെ പരാതിയിൽ തന്റെ അറസ്റ്റ് തടയണമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ മുൻകൂർ ജാമ്യപേക്ഷ നൽകിയത്.
ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് രാഹുൽ ഈശ്വർ കോടതിയെ സമീപിച്ചത്. നടിയുടെ പരാതിയിൽ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയതും ഹൈക്കോടതിയെ സമീപിക്കാൻ രാഹുലിനെ പ്രേരിപ്പിച്ചു.
രാഹുൽ ഈശ്വർ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ഹണി റോസിന്റെ പരാതി. ചാനൽ ചർച്ചകളിലെ പരാമർശങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.



