സ്വർണ വിപണിയിൽ തുടർന്ന ഇടിവിന് വിരാമമിട്ട് ഇന്ന് വില വർദ്ധിച്ചു. വലിയ പ്രതീക്ഷയിലായിരുന്നു ഉപഭോക്താക്കൾ. എന്നാൽ ഇന്നത്തെ വില ഇനി തുടരുമോ എന്നാണ് ഉയരുന്ന ആശങ്ക. ആഗോള വിപണിയിലാകെ നേരിട്ട തിരിച്ചടിയുടെ പ്രതിഫലനമാണ് സ്വർണവിലയിലെ ഇടിവെന്നാണ് വിലയിരുത്തൽ. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ സ്വർണം എത്തിനിൽക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലുണ്ടായ ഇടിവ് ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ഇന്ന് നേരിയ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. 8,225 രൂപയിൽ നിന്ന് 65 രൂപ വർദ്ധിച്ച് ഗ്രാമിന് 8,290 രൂപയും, 65,800 രൂപയിൽ നിന്ന് 520 രൂപ വർദ്ധിച്ച് 66,320 രൂപയുമാണ് 22 കാരറ്റ് സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില. 

ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,044 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 8,290 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 6,783 രൂപയുമാണ്.

ഇന്നത്തെ വെള്ളി വില ഗ്രാമിന് 102 രൂപയും കിലോഗ്രാമിന് 1,02,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.