സ്വർണ വിപണിയിൽ ഇന്നും വില വർദ്ധിച്ചു. വലിയ പ്രതീക്ഷയിലായിരുന്നു ഉപഭോക്താക്കൾ. എന്നാൽ നാളിതുവരെയുള്ള എല്ലാ റെക്കോഡുകളേയും മറികടക്കുകയാണ് സ്വർണ വില. ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണ വില എത്തി നിൽക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലുണ്ടായ ഇടിവ് ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ വൻ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 8,920 രൂപയാണ് വില. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 71,360 രൂപയായിരുന്നു വില. ഇന്നലെ 70,520 രൂപയായിരുന്നു പവൻ്റെ വില.



