ഓരോ ദിവസവും പുതിയ റെക്കോർഡിട്ട് മുന്നേറുകയാണ് കേരളത്തിലെ സ്വർണ വില. ഇന്നലെ ഗ്രാമിന് 30 രൂപ വർദ്ധിച്ച് വില 7,555 രൂപയിലും, പവന് 240 രൂപ ഉയർന്ന് 60,440 രൂപയിലുമാണ് എത്തിയത്. റെക്കോഡ് വിലയ്ക്ക് പിന്നാലെ തുടർന്നുള്ള ദിവസങ്ങളിൽ വിപണി വിലയിൽ ഇടിവ് രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഉപഭോക്താക്കൾ. എന്നാൽ വലിയ തിരിച്ചടിയാണ് ഇപ്പോൾ നേരിടുന്നത്.
ഇന്ന് വിലയിൽ ഒരു രൂപയുടെപോലും മാറ്റമില്ല, 57,200 രൂപയിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. ഇപ്പോൾ 60,000 രൂപയും കടന്ന് വില കുതിക്കുകയാണ്. മാസം അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ വില എത്തി നിൽക്കുന്നത്.
കഴിഞ്ഞ ദിവസം സ്വർണം പവന് 60,200 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ജനുവരി 22നും ഇതേ നിരക്കിലായിരുന്നു വിൽപ്പന.



