ഓണം പടിവാതിൽക്കൽ എത്തിനിൽക്കേ സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന റെക്കോർഡ് വിലയാണ് ഇന്ന് സ്വർണവില (kerala gold price) യിൽ ഉണ്ടായത്. പവന് 320 രൂപയാണ് ഇന്ന് ഒറ്റയിടിക്ക് വർദ്ധിച്ചത്. ഇന്നലെ 960 രൂപയും വർദ്ധിച്ചിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 55, 000 ത്തിനടുത്തെത്തി. 54, 920 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6865 രൂപയാണ് നൽകേണ്ടത്.
സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ആഗസ്റ്റിൽ സ്വർണം വാങ്ങാൻ നല്ല അവസരമുണ്ടായിരുന്നു. എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടു. വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ ഉണ്ടായത്. അതിനു പിന്നാലെയാണ് സെപ്റ്റംബർ 12 ന് സ്വർണവില കുറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഈ രണ്ട് ദിവസങ്ങളിലെ കുതിച്ചു ചാട്ടം.