സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ നാല് ദിവസങ്ങളിൽ ഒരേ വിലയിലായിരുന്നു സ്വർണ വിപണി. അഞ്ചാം ദിനമാണ് നേരിയതാണെങ്കിലും വിലയിൽ ചലനമുണ്ടായത്. പവന് 80 രൂപയാണ് ഇന്ന് വർദ്ധിച്ചത്.
പുതുവർഷത്തിൽ വർദ്ധനവ് മാത്രം ഉണ്ടായ സ്വർണ വിപണിയിൽ ഇതാദ്യമായാണ് ശനിയാഴ്ച വില കുറഞ്ഞിരുന്നത്. 320 രൂപയുടെ കുറവാണ് അന്ന് രേഖപ്പെടുത്തിയത്. അതിന് ശേഷം ഇന്നലെ വരെ നിരക്കുകളിൽ മാറ്റമുണ്ടായിട്ടില്ല. ഒരു പവൻ സ്വർണത്തിൻ്റെ വില ഇന്നും 57,800 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 7,225 രൂപയാണ് ഇന്നത്തെ വില.
ഡിസംബർ 11,12 തീയതികളിൽ പവന് 58,280 രൂപയിലെത്തിയതാണ് സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്ക്. പുതുവർഷത്തിലെ ട്രെൻഡ് ഇത് മറികടക്കുമെന്ന സൂചനയാണ് നൽകുന്നത്.



