സംസ്ഥാനത്ത് സ്വർണവില(gold rate) വീണ്ടും ഉയർന്നു. ഇന്ന് ഗ്രാമിന് 70 രൂപയാണ് കൂടിയത്. ഇതോടെ വില 7160 രൂപയിലെത്തി. പവന് 560 രൂപ കൂടി 57,280 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

ഇന്നലെ ഗ്രാമിന് 15 രൂപയാണ് കുറഞ്ഞിരുന്നു. ഇതോടെ വില 7090 രൂപയിലെത്തി. നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം.  ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു. 

നവംബർ 1ന് പവന് വില  59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.