അരലക്ഷത്തിൽ നിന്ന് വീണ്ടും വിപണിയിൽ റെക്കോഡ് കുതിപ്പിനുള്ള ശ്രമത്തിലാണ് സ്വർണ വിപണി. ഒറ്റ ദിവസം കൊണ്ട് കഴിഞ്ഞ ദിവസം കുറഞ്ഞ നിരക്കെല്ലാം തിരിച്ച് കയറുകയാണ്. ഇന്ന് 75 രൂപ വർദ്ധിച്ച് ഒരു ഗ്രാമം സ്വർണം 6,425 രൂപയിലെത്തി. 600 രൂപ വർദ്ധിച്ച് പവൻ 51,400 രൂപയിലുമാണ് ഇന്ന് വ്യാപാരം ആരംഭിക്കുന്നത്.
ഇന്നലെ ഗ്രാമിന് 6,350 രൂപയായിരുന്നു വില. പവന് 50,800 രൂപയും നൽകേണ്ടിവന്നു. സ്വർണത്തിൽ മാത്രമല്ല വെള്ളി വിലയിലും വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹ 88 രൂപയും കിലോഗ്രാമിന് ₹ 88,000 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.



