കഴിഞ്ഞ ദിവസങ്ങളിലായി സ്വർണ വിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കേന്ദ്ര ബജറ്റിന് ശേഷം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് ലഭിച്ചതെങ്കിലും സ്വർണം വിപണി തിരിച്ചുപിടിക്കുകയാണ്. ഇന്നലെ 160 രൂപ വർദ്ധിച്ച സ്വർണ വില ഇന്ന് നിശ്ചലമാണ്. 

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6445 രൂപയാണ് വില. ഇതോടെ ഒരു പവൻ സ്വർണത്തിന്  51,560 രൂപയിലെത്തി. ഈ മാസം ഏഴ്, എട്ട് തീയതികളിലാണ് സ്വർണവില ഏറ്റവും താഴ്ന്ന് നിന്നത്. ഈ ദിവസങ്ങളിൽ 50,800 രൂപയായിരുന്നു സ്വർണ വില. എന്നാൽ മാസം തുടങ്ങിയത് തന്നെ ഉയർന്ന വിലയിലായിരുന്നു. ആഗസ്റ്റ് രണ്ടാം തീയതി 51,840 രൂപയായിരുന്നു ഒരു പവൻ്റെ വിലണി വില. ഈ ട്രെൻ്റിലേയ്ക്കാണ് ഇന്ന് സ്വർണം എത്തുന്നത്. 

വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഇന്നത്തെ വെള്ളി വില ഗ്രാമിന്  88.10 രൂപയും കിലോഗ്രാമിന് 88,100 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.