സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 920 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില വീണ്ടും 73000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,120 രൂപയാണ്. നാല് ദിവസംകൊണ്ട് 3000 രൂപയുടെ വർദ്ധനവ് ഉണ്ടായ ശേഷമാണ് ഇന്ന് കുത്തനെ സ്വർണവില ഇടിഞ്ഞത്.  

മെയ് മാസം ആരംഭം മുതൽ വിലയിൽ കുറവ് രേഖപ്പെടുത്തിയത് പ്രതീക്ഷയോടെയാണ് ഉപഭോക്താക്കൾ കണ്ടത്. എന്നാൽ വില മാറ്റമില്ലാതെ തുടർന്ന ശേഷം കുത്തനെ ഉയർന്നത് സ്വർണപ്രേമികൾക്ക് വലിയ ഞെട്ടൽ ആയി. ഇപ്പോൾ വീണ്ടും സ്വർണവില കുറഞ്ഞപ്പോൾ ഉപഭോക്താക്കൾ ആശ്വാസത്തിലാണ്. 

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.