സംസ്ഥാനത്തെ സ്വർണവിലയിലെ കുതിപ്പ് ഞെട്ടിപ്പിക്കും വിധത്തിൽ കുതിച്ചുയരുകയാണ്. വീണ്ടും സർവ്വകാല റെക്കോർഡുകൾ മറികടന്ന് നിരക്കുകൾ പുതുക്കുകയാണ് വിപണി. 3680 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം കൂടിയത്.
1,13,520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. 14,190 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 2560 രൂപയുടെ വർദ്ധനവാണ് സ്വർണവിപണിയിലുണ്ടായത് എന്നതും ശ്രദ്ധേയമാണ്.



