കേന്ദ്ര-കേരള സർക്കാരുകളെ പ്രശംസിച്ചുള്ള ശശി തരൂരിൻ്റെ പ്രസ്ഥാവനയിൽ കോൺഗ്രസിൽ തർക്കങ്ങൾ നിലനിൽക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി. കേരളത്തിലെ പാർട്ടി നേതാക്കൾ ഒന്നാണെന്നും ഐക്യത്തിലാണെന്നും രാഹുൽ ഗാന്ധി സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. .
ഫെബ്രുവരി 28 ന് ഡൽഹിയിൽ പാർട്ടിയുടെ ഉന്നത നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേരള കോൺഗ്രസ് നേതാക്കളുടെ പത്രസമ്മേളനത്തിൽ നിന്നുള്ള ഒരു ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. “അവർ ഒന്നായി നിൽക്കുന്നു, മുന്നിലുള്ള ലക്ഷ്യത്തിൻ്റെ വെളിച്ചത്താൽ ഐക്യപ്പെടുന്നു,” എന്ന് അദ്ദേഹം ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകി, ‘ടീം കേരള’ എന്ന ഹാഷ്ടാഗും നൽകി.
2026 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രം ചർച്ച ചെയ്ത ഡൽഹിയിൽ നടന്ന യോഗത്തിൽ, കോൺഗ്രസ് നേതൃത്വം എല്ലാ നേതാക്കൾക്കും കർശനമായ മുന്നറിയിപ്പ് നൽകി. പാർട്ടി നിലപാടിൽ നിന്ന് വ്യതിചലിക്കുന്ന പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.



