മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസ് ആലപ്പുഴയിൽ എത്തിയപ്പോൾ മലയാളി ഏറെ ഞെട്ടലോടെ കണ്ട ഒരു ദൃശ്യമുണ്ടായിരുന്നു. യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു ചെറുപ്പക്കാരനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അത്. അന്ന് ആ മർദ്ദനം ഏറ്റുവാങ്ങിയ ചെറുപ്പക്കാരൻ വരാനിരിക്കുന്ന നിയമസഭയിൽ എം.എൽ.എ ആണ്.

ആലപ്പുഴ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എയും സിപിഎമ്മിലെ അതികായനുമായ പിപി ചിത്തരഞ്ജനെ പരാജയപ്പെടുത്തിയാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് കൂടിയായ എ.ഡി തോമസ് നിയമസഭയിലേക്ക് നടന്ന് നീങ്ങുന്നത്.

വൈറലായ ആ വീഡിയോ മുഖ്യമന്ത്രിയുടെയും എൽഡിഎഫിന്റെയും പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചിരുന്നു. അതിന്റെ പ്രതിഫലനം ആലപ്പുഴയിലും പ്രകടമായിരുന്നു. 21,015 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 30 വയസ്സുകാരനായ തോമസ് ഇവിടെ വിജയം നേടിയത്.

തിരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ അഗം കൂടിായണ് എ.ഡി തോമസ്. എ.ഡി. തോമസ് നേരിട്ട എല്ലാ പോരാട്ടങ്ങൾക്കും ശേഷം ആലപ്പുഴയിൽ അദ്ദേഹം നേടിയ വിജയം അതീവ സവിശേഷമാണെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഈ വിജയത്തോട് പ്രതികരിച്ചത്.