സംസ്ഥാനത്ത് ഇന്നും മഴ തുടരും. എന്നാൽ നേരിയ മഴയ്ക്ക് മാത്രം സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം ഒരു ജില്ലകളിലും പുറപ്പെടുവിച്ചിട്ടില്ല.
കള്ളക്കടൽ പ്രതിഭാസം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (15/01/2025) വൈകുന്നേരം 05.30 വരെ 0.5 മുതൽ 0.8 മീറ്റർ വരെയും; തമിഴ്‌നാട് തീരത്ത് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.



