കൊച്ചി : കളമശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണ്ണമാലയും കമ്മലും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. അട്ടപ്പാടി സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കണ്ണൂർ സ്വദേശിനിയായ യുവതിക്കെതിരായ ആക്രമണം. പെൺകുട്ടിയുടെ തലയിൽ മുണ്ടിട്ട് വലിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കവർച്ച. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന, കളമശേരിയിൽ വാടകക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശിയായ കുട്ടിയാണ് ആക്രമണത്തിനിരയായത്. രാത്രി എട്ടരയോടെ ജോലി സ്ഥലത്തുനിന്ന് വരുമ്പോഴാണ് സെന്റ് ജോസഫ് പള്ളിക്ക് സമീപം ആക്രമണമുണ്ടായത്. തൂണിൽ തലയിടിച്ചു, കല്ലുകൊണ്ട് തലയ്ക്കടിച്ചുമാണ് കവർന്നത്. തലയുടെ പിൻഭാഗത്ത് മുറിവേറ്റു. ഒരുപവനിലേറെ തൂക്കം വരുന്ന സ്വർണമാലയാണ് കവർന്നത്.
കളമശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ



