റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി സി.എന്‍ രാമചന്ദ്രന് നായരെയാണ് അന്വേഷണ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിലെ പഴയ സര്‍വേ നമ്പര്‍ 18/1ല്‍ ഉള്‍പ്പെട്ട വസ്തുവിന്റെ കിടപ്പ്, സ്വഭാവം വ്യാപ്തി എന്നിവ തിരിച്ചറിയുക.
പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുക എന്നതാണ് ജുഡീഷ്യല്‍ കമ്മീഷന്റെ പരി?ഗണനാ വിഷയങ്ങള്‍.
‘വിഞ്ജാപനം പുറപ്പെടുവിച്ച് മൂന്ന് മാസത്തിനകം അന്വേഷണം പൂ!ര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ അഭിപ്രായത്തില്‍, അന്വേഷണത്തിന്റെ സ്വഭാവം കണക്കിലെടുത്തും കേസിന്റെ സാഹചര്യങ്ങള്‍ കണക്കിലെടുത്തും 1952ലെ കമ്മീഷന്‍സ് ഓഫ് ഇന്‍ക്വയറി ആക്ടിലെ അഞ്ചാം വകുപ്പിന്റെ (2), (3), (4), (5) എന്നീ ഉപവകുപ്പുകള്‍ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും ഈ കമ്മീഷന് ബാധകമാക്കേണ്ടതും അതിനാല്‍ പ്രസ്തുത വകുപ്പിലെ (1)ാം ഉപവകുപ്പ് പ്രകാരം മുന്‍ സൂചിപ്പിച്ച എല്ലാ വ്യവസ്ഥകളും ഈ കമ്മീഷനും ബാധകമായിരിക്കുമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നുവെന്നും’ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.



