പാ​ലാ: വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കെ​തി​രേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നു മാ​ത്ര​മേ ക​ഴി​യൂ​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പാ​ലാ, ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ ജോ​സ് കെ. ​മാ​ണി, നി​ർ​മ​ല ജിമ്മി എ​ന്നി​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​യോ​ഗം പാ​ലാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

എം​പി എ​ന്ന നി​ല​യി​ല്‍ നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യും എ​ല്‍​ഡി​എ​ഫ് നേ​താ​വ് എ​ന്ന നി​ല​യി​ല്‍ കേ​ര​ള​ത്തി​നു പൊ​തു​വേ​യും ഗു​ണ​ക​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ച രാ​ഷ്‌​ട്രീ​യ നേ​താ​വാ​ണ് ജോ​സ് കെ. ​മാ​ണി​യെ​ന്നും പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​നൊ​പ്പം പാ​റ​പോ​ലെ ഉ​റ​ച്ചു​നി​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കെ.​എം. മാ​ണി​യു​ടെ ഓ​ര്‍​മ​ദി​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ലാ​ലി​ച്ച​ന്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി​ക​ളാ​യ വി.​എ​ന്‍. വാ​സ​വ​ന്‍, ജോ​സ് കെ. ​മാ​ണി, നി​ര്‍​മ​ല ജി​മ്മി, നേ​താ​ക്ക​ളാ​യ ബാ​ബു കെ. ​ജോ​ര്‍​ജ്, വി.​കെ. സ​ന്തോ​ഷ് കു​മാ​ര്‍, കെ.​ജെ. തോ​മ​സ്, പ്ര​ഫ.​ ലോ​പ്പ​സ് മാ​ത്യു, ബി​നോ​യി ജോ​സ​ഫ്, ബെ​ന്നി മൈ​ലാ​ടൂ​ര്‍, സ​ജേ​ഷ് ശ​ശി തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രുന്നു.സ്ഥാ​നാ​ര്‍​ഥി​ക​ളോ​ടൊ​പ്പം മു​ഖ്യ​മ​ന്ത്രി പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്തു.

പാ​ലാ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും അ​ത് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഈ ​ജ​ന​സാ​ഗ​ര​മെ​ന്നും ജോ​സ് കെ. ​മാ​ണി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​ങ്കെ​ടു​ത്ത പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​കാ​ശം പ​ക​രു​ന്ന​താ​ണ് പാ​ലാ. ആ ​പ്ര​കാ​ശ​ത്തെ ത​ല്ലി​ക്കെ​ടു​ത്തി​യ ഏ​ഴു വ​ര്‍​ഷ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞു​പോ​യ​ത്. ന​മു​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് കു​തി​ച്ചു മു​ന്നേ​റാ​നു​ള്ള കാ​ല​ഘ​ട്ട​മാ​ണ്. വി​ക​സ​നം ത​ക​ര്‍​ത്ത​വ​ര്‍​ക്ക് ജ​നം മാ​പ്പു ന​ല്‍​കി​ല്ല. ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ പാ​ലാ​യു​ടെ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ന് പു​തി​യ യു​ഗം തു​റ​ക്കു​ക​യാ​ണെ​ന്നും പാ​ലാ​യെ സു​വ​ര്‍​ണ കാ​ല​ഘ​ട്ട​ത്തി​ല്‍ എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.