ജനനായകൻ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനവുമായി നിർമാതാവ് വെങ്കിട്ട് കെ. നാരായണൻ. വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമ ഇപ്പോൾ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ പരിഗണനയിലാണെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

തനിക്ക് വിജയിയെ അറിയാമെന്നും വാഗ്ദാനങ്ങൾ പാലിക്കുന്നയാളാണ് തമിഴ്താരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ തമിഴ്നാടിനെ അടയാളപ്പെടുത്തുന്നതാവും സിനിമയെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾ നിർഭാഗമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു