താരിഫ് വിഷയത്തിൽ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഇന്ത്യ യു എസ് ബന്ധം വഷളായിട്ടുണ്ടെന്ന് വ്യക്തമാണെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം. അമേരിക്കയുമായുള്ള ബന്ധത്തിന് ഇന്ത്യ വലിയ വില നൽകേണ്ടിവരുമെന്ന് ജയറാം രമേശ് പറഞ്ഞു. ട്രംപിൻറെ പ്രസ്താവനകൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യ പാക്ക് സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചതായി ട്രംപ് 30ലധികം തവണ പറഞ്ഞു പക്ഷേ പ്രധാനമന്ത്രി ഇതുവരെ ഇതിന് മറുപടി പറയാൻ തയ്യാറായില്ല ചൈന അമേരിക്ക പാക്കിസ്ഥാൻ(CAP) എന്നീ രാജ്യങ്ങൾ ഇന്ത്യക്ക് വെല്ലുവിളിയായി മാറിയിരിക്കുന്നു എന്നും ജയ്റാം രമേശ് പറഞ്ഞു. ഇന്ത്യ യുഎസ് വ്യാപാര കരാർ ഈ മാസം അവസാനത്തോടെ ഒപ്പുവെച്ചേക്കും.
ഈ മാസം അവസാനം യുഎസ് സംഘം ഇന്ത്യയിൽ എത്തുന്നതോടെ കരാറിലെ ധാരണകൾ അന്തിമമാകും എന്നാണ് പ്രതീക്ഷ.റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് ഭരണകൂടം പ്രതിഷേധം കടുപ്പിച്ചിരുന്നു .ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25% തീരവയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയും അമേരിക്ക ഏർപ്പെടുത്തിയിരുന്നു. എന്നാൽ ട്രംപിന്റെ വ്യാപാര ഭീഷണി ചർച്ചകളിലൂടെ മറികടക്കാനാണ് ഇന്ത്യയുടെ നീക്കം. ഏകദേശം 60 ശതമാനത്തോളം ഉത്പന്നങ്ങൾ ഇന്ത്യ അമേരിക്ക വ്യാപാര കരാറിന്റെ ഭാഗമായി ഉൾപ്പെടുത്താൻ ഇപ്പോൾ തന്നെ ധാരണയായിട്ടുണ്ട്. കാർഷിക ക്ഷീര ഉൽപ്പന്നങ്ങളിൽ തുടരുന്ന തർക്കത്തിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താതെ അമേരിക്കയിൽ നിന്ന് ക്രൂഡോയിൽ ഇറക്കുമതി കൂട്ടി വിഷയത്തിൽ സമവായത്തിൽ എത്താനാകും കേന്ദ്രസർക്കാർ ശ്രമം.



