ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സും (IDF) ഇസ്രായേൽ സുരക്ഷാ ഏജൻസിയും (ISA) സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡർ അൽ-ഹബീലിനെയും ഇസ്ലാമിക് ജിഹാദ് തലവൻ അലി രാജിയാനയെയും വധിച്ചു.
ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥയായിരുന്ന നോവ മാർസിയാനോയെ തടവിൽ പാർപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തതിൽ പ്രധാന പങ്കുവഹിച്ചയാളാണ് അൽ-ഹബീൽ. വടക്കൻ ഗാസയിലെ ഇസ്ലാമിക് ജിഹാദിൻ്റെ പ്രധാന കമാൻഡറായിരുന്നു കൊല്ലപ്പെട്ട അലി രാജിയാന.
നിലവിലുള്ള വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഹമാസ് നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് ഈ വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. 2023 ഒക്ടോബർ 7-ന് നടന്ന ആക്രമണത്തിനിടെ നഹൽ ഓസ് പോസ്റ്റിൽ നിന്നാണ് നോവ മാർസിയാനോയെ ഹമാസ് തട്ടിക്കൊണ്ടുപോയത്. തടവിലായിരിക്കെ ഇവർ കൊല്ലപ്പെട്ടത് ഇസ്രായേലിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.



