ടെഹ്റാൻ: എട്ടാം നാളും അയവില്ലാതെ തുടർന്ന് പശ്ചിമേഷ്യൻ യുദ്ധം. ഇറാനിലെ പടിഞ്ഞാറൻ മേഖലകളിൽ വ്യാപക വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്. വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം തകർത്തു എന്നും റിപ്പോർട്ടുകളുണ്ട്. ടെഹ്റാൻ അടക്കമുള്ള മേഖലകളിൽ വൻ സ്ഫോടനമാണ് ഉണ്ടായത്. ഇറാനിൽ ഇതുവരെ 1332 പേർ കൊല്ലപ്പെട്ടു. ലെബനോനിലും മരണം 217 കടന്നതായാണ് റിപ്പോർട്ട്. അതേസമയം, തെക്കൻ ഇസ്രയേലിൽ ഇറാനും മിസൈൽ ആക്രമണം നടത്തി. തലസ്ഥാന നഗരമായ ടെൽ അവീവിൽ അടക്കം നടത്തിയ ആക്രമണം പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. പലയിടത്തും മിസൈൽ അവശിഷ്ടം പതിച്ച് തീപിടിത്തം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.
എട്ടാം നാളും അയവില്ലാതെ പശ്ചിമേഷ്യൻ യുദ്ധം; ഇറാനിൽ തീമഴ പെയ്യിച്ച് ഇസ്രയേൽ, മരണം 1,332 കടന്നു



