പ​​​​ര​​​​വൂ​​​​ര്‍: കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ​​​​റ​​​​മ്പു​​​​ക​​​​ളി​​​​ല്‍ ആ​​​​ര്‍​ക്കും വേ​​​​ണ്ടാ​​​​തെ പാ​​​​ഴാ​​​​യി​​​​പ്പോ​​​​യി​​​​രു​​​​ന്ന ച​​​​ക്ക​​​​യ്ക്ക് ഇ​​​​പ്പോ​​​​ള്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ പൊ​​​​ന്നും​​​​വി​​​​ല. ഓ​​​​രോ ദി​​​​വ​​​​സ​​​​വും നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് ലോ​​​​ഡ് ച​​​​ക്ക​​​​യാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ അ​​​​തി​​​​ര്‍​ത്തി ക​​​​ട​​​​ന്ന് ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കും വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും പോ​​​​കു​​​​ന്ന​​​​ത്.

വി​​​​ദേ​​​​ശ​​​​ത്ത് ച​​​​ക്ക ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​ക്ക് ഡി​​​​മാ​​​​ന്‍​ഡ് വ​​​​ര്‍​ധി​​​​ച്ച​​​​തും ഭ​​​​ക്ഷ്യ​​​​സം​​​​സ്‌​​​​ക​​​​ര​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ച​​​​ക്ക​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം കൂ​​​​ടി​​​​യ​​​​തു​​​​മാ​​​​ണ് ഈ ​​​​മാ​​​​റ്റ​​​​ത്തി​​​​നു പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം.

ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ല്‍ ച​​​​ക്ക ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന സം​​​​ഘ​​​​ങ്ങ​​​​ള്‍ സ​​​​ജീ​​​​വ​​​​മാ​​​​കാ​​​​റു​​​​ണ്ട്. മൂ​​​​പ്പെ​​​​ത്താ​​​​ത്ത ഇ​​​​ടി​​​​ച്ച​​​​ക്ക​​​​യ്ക്കാ​​​​ണ് ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​ന്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ പ്രി​​​​യ​​​​മേ​​​​റെ. ക​​​​ര്‍​ഷ​​​​ക​​​​രി​​​​ല്‍നി​​​​ന്ന് കി​​​​ലോ​​​​യ്ക്ക് എ​​​​ട്ടു മു​​​​ത​​​​ല്‍ 12 രൂ​​​​പ വ​​​​രെ ന​​​​ല്‍​കി ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന ഇ​​​​ടി​​​​യ​​​​ന്‍ച​​​​ക്ക മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് പോ​​​​ലു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ എ​​​​ത്തു​​​​മ്പോ​​​​ള്‍ കി​​​​ലോ​​​​യ്ക്ക് 60 രൂ​​​​പ വ​​​​രെ​​​​യാ​​​​യി ഉ​​​​യ​​​​രു​​​​ന്നു.

ഗ​​​​ള്‍​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും വ​​​​ന്‍​തോ​​​​തി​​​​ല്‍ ച​​​​ക്ക ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്നു​​​​ണ്ട്. ച​​​​ക്ക​​​​യി​​​​ല്‍നി​​​​ന്ന് ബി​​​​സ്‌​​​​ക​​​​റ്റ്, ഐ​​​​സ്‌​​​​ക്രീം, ഹ​​​​ല്‍​വ, ജാം ​​​​തു​​​​ട​​​​ങ്ങി​​​​യ മൂ​​​​ല്യ​​​​വ​​​​ര്‍​ധി​​​​ത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ നി​​​​ര്‍​മി​​​​ക്കു​​​​ന്ന യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍ വ​​​​ര്‍​ധി​​​​ച്ച​​​​തോ​​​​ടെ കൂ​​​​ഴ​​​​ച്ച​​​​ക്ക​​​​യ്ക്കും ഇ​​​​പ്പോ​​​​ള്‍ ആ​​​​വ​​​​ശ്യ​​​​ക്കാ​​​​രു​​​​ണ്ട്.

മു​​​​മ്പ് പ​​​​ള്‍​പ്പി​​​​നാ​​​​യി മ​​​​റ്റ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ശ്ര​​​​യി​​​​ച്ചി​​​​രു​​​​ന്ന ക​​​​മ്പ​​​​നി​​​​ക​​​​ള്‍ ഇ​​​​പ്പോ​​​​ള്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്രാ​​​​ദേ​​​​ശി​​​​ക യൂ​​​​ണി​​​​റ്റു​​​​ക​​​​ളെ​​​​യാ​​​​ണ് സ​​​​മീ​​​​പി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ച​​​​ക്ക​​​​യ്ക്ക് വി​​​​ല കൂ​​​​ടി​​​​യ​​​​ത് ചി​​​​പ്‌​​​​സ് നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. 10 കി​​​​ലോ​​​​യു​​​​ള്ള ച​​​​ക്ക​​​​യ്ക്ക് 400 രൂ​​​​പ​​​​യി​​​​ല​​​​ധി​​​​കം ന​​​​ല്‍​കേ​​​​ണ്ടിവ​​​​രു​​​​ന്ന​​​​ത് ഉ​​​​ത്പാ​​​​ദ​​​​നചെ​​​​ല​​​​വ് വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യി ഇ​​​​വ​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

രാ​​​​ജ്യ​​​​ത്തെ ച​​​​ക്ക ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന്‍റെ 45 ശ​​​​ത​​​​മാ​​​​ന​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​ണെ​​​​ങ്കി​​​​ലും ഇ​​​​തി​​​​ന്‍റെ 30 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം ഇ​​​​പ്പോ​​​​ഴും പാ​​​​ഴാ​​​​യി​​​​പ്പോ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ള്‍. എ​​​​ങ്കി​​​​ലും ആ​​​​ധു​​​​നി​​​​ക സം​​​​സ്‌​​​​ക​​​​ര​​​​ണ രീ​​​​തി​​​​ക​​​​ള്‍ വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്ന​​​​തോ​​​​ടെ ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് വ​​​​രും വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ ലാ​​​​ഭം കൊ​​​​യ്യാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ.